സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല SI-മാര്‍ക്ക് നല്‍കി ആഭ്യന്തര വകുപ്പ് ഉത്തര്‍വിറക്കി. നാളെ മുതല്‍ സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാര്‍ക്കായിരിക്കും.
പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് മൈ പോലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നിര്‍വഹിച്ചു.
Read Also: പൊലീസിനെതിരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
പരാതികളുമായി എത്തുന്നവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കിന് പുറമേ വനിതകള്‍, കുട്ടികള്‍ ,സീനിയര്‍ സിറ്റിസണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ഹെല്‍പ്പ് ലൈന്‍ മൈ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകും. സൈബര്‍ ക്രൈം നിയമസഹായം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായിപൊതു ജനങ്ങള്‍ക്ക് ലഭ്യമാകും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നാളെ മുതല്‍ സംസ്ഥാനത്ത് 419 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐ മാര്‍ക് ആയിരിക്കും.ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.63 സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ് എച്ച് ഒ മാരായി തുടരും.203 എസ് എച്ച് മാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റും.




