Home Kasaragod പഠനോത്സവം നടത്തി

പഠനോത്സവം നടത്തി

by KCN CHANNEL
0 comment

പെരുമ്പള : ജി.എല്‍.പി.എസ് പെരുമ്പള സ്‌കൂളില്‍ പഠനോത്സവം നടത്തി. കുട്ടികള്‍ക്ക് അവരുടെ പഠനമികവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു പഠനോത്സവം. പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും അവരുടെ കഴിവ് പ്രകടിപ്പിച്ചു. പഠനോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ട്രോഫി നല്‍കി.പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ കെ കൃഷ്ണന്‍ അവറുകള്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സതീശന്‍ അവറുകള്‍ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കുമാര്‍ എം വി( ഹെഡ്മാസ്റ്റര്‍) സ്വാഗത പ്രസംഗം നടത്തി. പരിപാടിക്ക് എസ് എം സി ചെയര്‍മാന്‍ ശ്രീ രാഘവന്‍, ശ്രീ മുരളീധരന്‍ എം എല്‍ പുരം, ശ്രീ റിഫാസ് തലക്കണ്ടം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ശ്രീമതി അനസ എം കെ (സീനിയര്‍ അസിസ്റ്റന്റ് ) നന്ദിയും പറഞ്ഞു.

You may also like

Leave a Comment