പയ്യന്നൂര്‍: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പിലെ ആരംഭന്‍ സ്നേഹ മെര്‍ളി (23)യെയാണ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയും സംഘവും അറസ്റ്റു ചെയ്തത്. സമാനമായ മറ്റൊരു കേസില്‍ പ്രതിയായിരുന്ന സ്നേഹ സിപിഐ നേതാവ് കോമത്ത് മുരളിയെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.image’>ഇപ്പോഴത്തെ പീഡന സംഭവം പുറത്തായത് പെണ്‍കുട്ടിയുടെ അധ്യാപികയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്. വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. അധ്യാപിക വിവരം രക്ഷിതാക്കളെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനത്തിനു ഇരയായ കാര്യം വ്യക്തമായത്. പെണ്‍കുട്ടിക്ക് യുവതി സ്വര്‍ണ്ണ കൈചെയിന്‍ വാങ്ങി നല്‍കിയതായും അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ 14 വയസ്സുള്ള ആണ്‍കുട്ടിയേയും ഇപ്പോള്‍ അറസ്റ്റിലായ പ്രതി പീഡിപ്പിച്ചതായുള്ള വിവരവും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നുവത്രെ. ഇതു കാരണമാണ് കുട്ടി പരാതി നല്‍കാന്‍ ഭയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; പിടിയിലായത് സിപിഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതി
10