Home Kerala ഒറ്റബസില്‍ നിന്ന് ഒരുമാസം നേടിയത് 13,13,400 രൂപ, ലാഭമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഒറ്റബസില്‍ നിന്ന് ഒരുമാസം നേടിയത് 13,13,400 രൂപ, ലാഭമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

by KCN CHANNEL
0 comment

കൊച്ചി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ എ സി ബസ് സാമ്പത്തികമായി ലാഭമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ 13,13,400 രൂപ വരുമാനം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. എറണാകുളം ഗോശ്രീ ബസുകളുടെ ?ന?ഗരപ്രവേശനം ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഈ ബസ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ബസുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിയുടെ നഷ്ടം കുറയ്ക്കാനും ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനും ഉടന്‍ സാധിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

You may also like

Leave a Comment