ദേശീയപാത വികസനത്തിനായി സ്ഥലവും കെട്ടിടവും വിട്ടു കൊടുത്തവരോട് അധികൃതരുടെ ക്രൂരത, ബസ്സ്യാത്രക്കായി 2 കിലോമീറ്ററോളം ചുറ്റിക്കറങ്ങണം. കുന്നിലില്‍ യാത്രാദുരിതം
മൊഗ്രാല്‍ പുത്തൂര്‍ : ജില്ലയില്‍ ദേശീയ പാത തലപ്പാടി – ചെങ്ക റീച്ചില്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കെ വികസനത്തിനായി സ്ഥലവും കെട്ടിടവും നല്‍കിയവരുടെ യാത്രാ സൗകര്യം ദേശീയ പാത അധികൃതര്‍ തടഞ്ഞതായി പരാതി. കുന്നിലില്‍ നിന്നും കാസര്‍കോട്, കുമ്പള ,മംഗലാപുരം ഭാഗത്തേക്ക് ബസ്സിനെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായത്. വിവിധ വൈകല്യങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന നിരവധി ഭിന്നശേഷിക്കാര്‍ ഇവിടെ താമസിക്കുന്നു, യാത്രക്കായി ബസ്സ് ആശ്രയിക്കുന്നവരാണ്, ചികിത്സയില്‍ കഴിയുന്ന രോഗികളുണ്ട്, കാസര്‍കോട്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. വികസനത്തിന് ഈ നാട്ടുകാര്‍ എതിരല്ല. എന്നാല്‍ ദേശീയ പാത അധികൃതര്‍ വികസനത്തിനായി എല്ലാ സഹായവും നല്‍കിയ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ എന്നിവരുടെ യാത്രയാണ് പ്രയാസത്തിലാക്കിയിരിക്കുന്നത്. ഇതു മൂലം ചികിത്സ, സൗജന്യ പഠനം, ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്രം എന്നിവ തടസ്സപ്പെട്ടു, ഒരു വശത്ത് ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ 2 കിലോമീറ്ററോളം ചുറ്റിക്കറങ്ങി വേണം മറുവശത്ത് എത്താന്‍.ഭിന്ന ശേഷിക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ലിഫ്റ്റ് സമ്പ്രദായത്തോടെ പൂട്ട് ഓവര്‍ ബ്രിഡ്ജ് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദ്ധേഷം നല്‍കണമെന്നും ആവശ്യപ്പെട്ട് കുന്നില്‍ യങ് ചാലഞ്ചേസ് ക്ലബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ മുഖ്യമന്ത്രി, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ,ജിലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ്, വനിതാ ലീഗ് തുടങ്ങിയവര്‍ എം പി ,എം എല്‍ എ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. നാട്ടുകാരെ വട്ടം കറക്കുന്നവര്‍ക്കെതി ഹൈക്കോടതി സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.