18
പിലിക്കോട് : പൊതുവിദ്യാലയ ങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നല്‍കുവാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ചെറുവത്തൂര്‍ സബ്ജില്ലയിലെ അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം ബി.ആര്‍.സിയില്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി ഡോ.എ പ്രസന്നകുമാരി അധ്യക്ഷയായി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.വി സുബ്രഹ്‌മണ്യന്‍ ചടങ്ങില്‍ സംബന്ധിച്ചു. പി. രാജഗോപാലന്‍, യു.സതീശന്‍ മാസ്റ്റര്‍, പി.സനീപ് കുമാര്‍, കെ. രേണുക, ഷിബി മോള്‍. ടി.വി, നിമിത.കെ യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.