Advertisement

പി.എ അബ്ദുല്‍ റഹ്‌മാന്‍ മുസ്ല്യാര്‍ (പള്ളങ്കോട് ഉസ്താദ് )അനുസ്മരണ സെമിനാര്‍സംഘടിപ്പിച്ചു

By kcnchannel / October 8, 2026

കാസര്‍കോട്: തന്റെ ജീവിതകാലം മുഴുവന്‍ ദീനീ സേവന രംഗത്ത് മാതൃകാപരമായ സേവനം കാഴ്ച്ച വെച്ച പണ്ഡിത പ്രതിഭയായിരുന്നു പിഎ ഉസ്താദെന്ന് NA നെല്ലിക്കുന്ന് പറഞ്ഞു. അനുസ്മരണ സെമിനാര്‍ ഉര്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് ശുഐബ് തങ്ങള്‍ തളിപ്പറമ്പ് പ്രാര്‍ത്ഥന നടത്തി. അലി ഹസന്‍ ഹനീഫി ഖിറാഅത്ത് നടത്തി. മൊയ്തു നിസാമി കാലടി സ്വാഗതം പറഞ്ഞു. ഹംസ ബാഖവി മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് സുലൈമാന്‍ ദാരിമി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി.
ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മുസ്ല്യാര്‍ നെല്ലിക്കുന്ന് അനുഗ്രഹ പ്രഭാഷണം നടത്തി.
സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് ജലാല്‍ തങ്ങള്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി , ഹംസ വഹബി കുഞ്ഞിക്കാനം, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ബഷീര്‍ ഫൈസി ചെറുകുന്ന്, ഹംസതുസഅദി, അസ്അദ് സഖാഫി തിരുവട്ടൂര്‍, അബ്ദുസ്സലാം മദനി തിരുവട്ടൂര്‍ , മുഹമ്മദ് അലി സഖാഫി സൂരി ബല്‍, മുഹ്യിദീന്‍ ഫാളിലിതിരുവട്ടൂര്‍ ,ജി.എം സുലൈമാന്‍ ഹനീഫ, ബീഗം അബ്ബാസ്, ഹാമിദ് തങ്ങള്‍,തുടങ്ങിയവര്‍ അനുസ്മരിച്ചു. ഖാസിം ഫൈസി നന്ദി പറഞ്ഞു