Advertisement

ഗാന്ധിജയന്തി വാരാഘോഷം: ആവേശമായി വിദ്യാര്‍ഥികളുടെ ക്വിസ് മത്സരം

By kcnchannel / October 9, 2026

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം ആവേശമായി. മഹാത്മാഗാന്ധിയുടെ ജീവിതം, ആശയങ്ങള്‍, സ്വാതന്ത്ര്യസമരം, ദേശീയ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്‌കൂള്‍, കോളജ് വിഭാഗങ്ങളിലായിരുന്നു മത്സരം. ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ അറിവും വേഗത്തിലുള്ള പ്രതികരണശേഷിയും പരിശോധിക്കുന്ന ചോദ്യങ്ങളാണ് വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധു, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി നൗഷാദ് മത്സരം നിയന്ത്രിച്ചു.

രാവിലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ ചെമ്മനാട് സ്‌കൂളിലെ പി. ശ്രീഹരി, ദേവ്ന രതീഷ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ ആരാധ്യ നായര്‍, കെ. അനന്യ എന്നിവര്‍ രണ്ടും നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ത്തിക് മനു, സി. ഹരിഗോവിന്ദ് എന്നിവര്‍ മൂന്നും സ്ഥാനം നേടി.

ഉച്ചക്ക് ശേഷം നടന്ന കോളജ് വിഭാഗം മത്സരത്തില്‍ എളേരിത്തട്ട് ഇ.കെ നായനാര്‍ മെമോറിയല്‍ ഗവ. കോളജിലെ കെ. സ്വാതിലക്ഷ്മി, കെ.വി രസ്ന ടീം ഒന്നാം സ്ഥാനം നേടി. ചെര്‍ക്കള സൈനബ് മെമോറിയല്‍ ബി.എഡ് സെന്ററിലെ വി.എസ് സേതുലക്ഷ്മി, എം. ശബരീഷ് എന്നിവര്‍ രണ്ടും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എബിന്‍ ജോസ് ബെന്‍, സുവിത എന്നിവര്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.