കാസര്‍കോട് നഗരസഭയില്‍ കാര്യശേഷി വികസന ക്ലാസും മാലിന്യ സംസ്‌കരണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സ്വച്ഛ താഹി സേവ യുടെയും കൈയ്യോട് കൈ – നിര്‍മ്മലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിന്റെയും ഭാഗമായി ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുമായി ശുചിത്വ മിഷന്‍ കപ്പാസിറ്റി ബില്‍ഡിങ്ങ് ഫണ്ട് ഉപയോഗിച്ച് കാര്യശേഷി വികസന ക്ലാസും മാലിന്യ സംസ്‌കരണ ബോധവത്കരണ ക്ലാസും നടത്തി. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മെഹ്‌റുന്നിസ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ എ.വി സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, ജെ.ഡി ശിവപാല്‍, ഡി.ഡി ഹരിദാസ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയന്‍, നഗരസഭാ സെക്രട്ടറി ഷാജു, സി.കെ.സി.എല്‍ പ്രതിനിധി ഹക്കീം, ശുചിത്വമിഷന്‍ വൈ.പി വര്‍ണ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന ഫെസിലിറ്ററ്റര്‍ കൃഷ്ണന്‍, കെ.എസ്.ഡബ്ല്യ.എം.പി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി ഗായത്രി കിണി നന്ദി പറഞ്ഞു.
