വളര്‍ത്തുനായയുടെ കടിയേറ്റ് ഒമ്പത് വയസ്സുകാരന് ഗുരുതര പരിക്ക്
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ചൗക്കി കടപ്പുറത്ത് വളര്‍ത്തുനായയുടെ കടിയേറ്റ് ഒമ്പത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ചൗക്കി കടപ്പുറത്തെ ഹനീഫിന്റെ മകന് മുഹമ്മദ് മുസ്തഫയ്ക്കാണ് പരിക്കേറ്റത്.
കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ വളര്‍ത്തുനായകളെ നിയന്ത്രണമില്ലാതെ വിടുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണം. വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷയും പൊതുജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്നും എസ് ഡി പി ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് അധികാരികള്‍ ഇതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ല എങ്കില്‍ എസ് ഡി പി ഐ ശക്തമായ സമരവുമായി മുമ്പോട്ട് വരുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഖലീല്‍ കല്ലംങ്കൈ പറഞ്ഞു
ഖലീല്‍ കല്ലങ്കൈ,സമീര്‍ ചൗക്കി ,സവാദ് കല്ലങ്കൈ ,കാദര്‍ ഏറിയാല്‍ തുടങ്ങിയവര്‍ കുട്ടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചു
