മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റെ വിധി.
സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തില്‍
മാസപ്പടി കേസില്‍ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളില്‍ നേരിട്ട് കേസെടുത്താല്‍ വന്‍ ഡീല്‍ ആരോപണം കോണ്‍?ഗ്രസിനെതിരെ വരും എന്ന വിലയിരുത്തല്‍ നിലവിലുണ്ട്. കൂടാതെ, കര്‍ത്തയുടെ ഡയറിക്കുള്ളില്‍ കോണ്‍?ഗ്രസ് നേതാക്കളുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കത്തില്‍ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങള്‍ തെളിവ് കൈമാറിയതെന്നും അതിന് മേല്‍ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.
ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി
പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന ഉത്തരവില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ലിസ്റ്റില്‍ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോള്‍ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
