Home Sports രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കല്‍ തീരുമാനം വ്യക്തിപരം ഒടുവില്‍ മൗനം വെടിഞ്ഞ് ഗംഭീര്‍

രോഹിത്തിന്റെയും കോഹ്ലിയുടെയും വിരമിക്കല്‍ തീരുമാനം വ്യക്തിപരം ഒടുവില്‍ മൗനം വെടിഞ്ഞ് ഗംഭീര്‍

by KCN CHANNEL
0 comment

+
ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മൗനം വെടിഞ്ഞ്
ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വെടിഞ്ഞു. അത് പൂര്‍ണമായും വ്യക്തിപരമായ തീരുമാനമാണെന്നും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീര്‍ മനസ്സുതുറന്നത്. ‘കളി എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം എന്നത് വളരെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു, ആരെങ്കിലും എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, അത് പരിശീലകനോ സെലക്ടറോ ഈ രാജ്യത്തെ ആരെങ്കിലുമോ ആകട്ടെ. അത് ഉള്ളില്‍ നിന്നാണ് വരുന്നത്’. ഗംഭീര്‍ പറഞ്ഞു.

You may also like

Leave a Comment