39
യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനിയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. വിജയ ഗോളിലൂടെ റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗലിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 40 വയസ്സുകാരന്റെ 137-ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു.
മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സിലൂടെ ജര്‍മനി ആദ്യം ഗോള്‍ നേടി. 63-ാം മിനിറ്റില്‍ കണ്‍സെയ്സാവോ പോര്‍ചുഗലിനായി സമനില ഗോള്‍ നേടി. 68-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ പോര്‍ചുഗലിനായുള്ള വിജയ ഗോള്‍. നുനോ മെന്‍ഡിസ് നല്‍കിയ ക്രോസ് താരം ഭംഗിയായി വലയിലെത്തിക്കുകയായിരുന്നു.