എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പോരാട്ടചരിത്രം പുസ്തകരൂപത്തില്‍; ‘വിഷമഴ’യുടെ കവര്‍ പേജ് പ്രകാശനം ചെയ്തു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദുരിതങ്ങളും അതിനെതിരായ പോരാട്ടങ്ങളും സാമൂഹിക ഇടപെടലുകളും അടയാളപ്പെടുത്തുന്ന ബി. അഷ്‌റഫിന്റെ ‘വിഷമഴ’ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് ലീലാകുമാരി അമ്മ പ്രകാശനം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരായ നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ലീലാകുമാരി അമ്മയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തീന്‍ ജാസിറലി, വി.അബ്ദുല്‍ സലാം,അഡ്വ:രാജേന്ദ്രന്‍,കുമാരന്‍ ബി.സി,മസൂദ് ബോവിക്കാനം,ശരീഫ് കൊടവഞ്ചി,മോഹനന്‍ നാരന്തട്ട ,കൊട്ടന്‍ പെരിയ,അബ്ദുള്‍ഖാദര്‍ ചട്ടംഞ്ചാല്‍,ഹമീദ് കാവില്‍,നാസര്‍ ചെര്‍ക്കളം,സുകുമാരന്‍ മാസ്റ്റര്‍,ഹസൈന്‍ നവാസ്,സിദ്ധീഖ് ബോവിക്കാനം,ബി.അബ്ദുള്‍ഗഫൂര്‍,എഴുത്തുക്കാരി ഷെറിന്‍ ബോവിക്കാനം,വൈ.മൊയ്തീന്‍ കുഞ്ഞി,ബി.കെ ഷാഫി,അഷ്റഫ് ദാവൂദിയ,ബി.മുഹമ്മദ് അഷ്‌റഫ്,ഷംസുദ്ദീന്‍ കുവൈറ്റ് എന്നിവര്‍ പ്രസംഗിച്ചു.
ബി അഷ്‌റഫ് നന്ദി പറഞ്ഞു.
കേരള പിറവി ദിനത്തില്‍ പുസ്തകം പ്രകാശനംചെയ്യുമെന്ന് പുഞ്ചിരി മുളിയാര്‍ ഭാരവാഹികള്‍ അറിയിച്ചു.
