Home Sports ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

by KCN CHANNEL
0 comment

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ റിപ്പോര്‍ട്ടര്‍ ചാനലും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഐഎം വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് സുജയപാര്‍വതിയില്‍ സംസാരിക്കുകയായിരുന്നു ഐഎം വിജയന്‍.
‘ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പത്ത് താരങ്ങളില്‍ എന്നും മുന്നിലുള്ള താരമാണ് ലയണല്‍ മെസ്സി. ഫുട്ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്. മെസ്സിയെ പോലൊരു താരത്തെ റിപ്പോര്‍ട്ടര്‍ ചാനലും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് പറഞ്ഞാല്‍ എല്ലാ ഫുട്ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണ്’, മുന്‍ താരം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

You may also like

Leave a Comment