Advertisement

ശോഭിക വെഡിങ്‌സില്‍ ‘Sweet Diwali Sale’ ഫെസ്റ്റിവലിന് തുടക്കമായി

By kcnchannel / October 26, 2026

കാസര്‍ഗോഡ്: നാടും നഗരവും ദീപാവലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ ശോഭിക വെഡിങ്‌സും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശോഭിക വെഡിങ്‌സ് അവതരിപ്പിക്കുന്ന ‘Sweet Diwali Sale’ ഫെസ്റ്റിവലിന് കാസര്‍ഗോഡ് ഷോറൂമില്‍ തുടക്കമായി. കാസര്‍ഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മിസ്റ്റര്‍ വിനോദ് കുമാര്‍ സി.വി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദീപാവലിയെ കൂടുതല്‍ വര്‍ണാഭമാക്കാന്‍ ആകര്‍ഷകവും ട്രെന്‍ഡിയുമായ വസ്ത്രശേഖരങ്ങളാണ് ശോഭിക വെഡിങ്‌സ് ഒരുക്കിയിരിക്കുന്നത്. ആഘോഷവേളകള്‍ക്ക് അനുയോജ്യമായ വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും പാറ്റേണുകളിലുമുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫാഷന്‍ അനുഭവം സമ്മാനിക്കും.

പരമ്പരാഗത വസ്ത്രങ്ങളുടെ ഭംഗിയും ആധുനിക ഫാഷന്‍ ട്രെന്‍ഡുകളും സമന്വയിപ്പിച്ചുള്ള വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ ഇത്തവണത്തെ ദീപാവലി ഷോപ്പിങ്ങിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കുന്നു.

ഓരോ ആഘോഷവേളയിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശോഭിക വെഡിങ്‌സ്, ഇത്തവണയും എല്ലാ പ്രായക്കാര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്കും ആഘോഷാവശ്യങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന വസ്ത്രശേഖരമാണ് അവതരിപ്പിക്കുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കും കുടുംബസംഗമങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിനും അനുയോജ്യമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നു.

ഉദ്ഘാടന ചടങ്ങില്‍ ശോഭിക വെഡിങ്‌സ് ഡയറക്ടര്‍ ഹാഷിര്‍ ഫജര്‍, ഷോറൂം മാനേജര്‍മാരായ അംജദ് അലി, രാജേഷ് യു. എന്നിവര്‍ സംസാരിച്ചു.