മാസപ്പടിക്കേസില്‍ എഫ്ഐആര്‍ ഇടണമെന്ന ഉത്തരവിനെതിരെ പിണറായി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും, എതിര്‍ക്കാന്‍ ഇഡി
എഫ്ഐആര്‍ ഇടണമെന്ന ഉത്തരവിനെതിരെ പിണറായി വിജയന് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ അനുകൂല പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡി അന്വേഷണം തടയാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ അന്വേഷണത്തിന് തടസ്സമില്ലെന്ന ഉറച്ച നിലപാടിലാണ് ഇഡി.
കൊച്ചി: സിഎംആഎല്‍ എക്സാലോജിക് മാസപ്പടിക്കേസില്‍ എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരി?ഗണിക്കും. ജസ്റ്റിസ് കെ.നടരാജന് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി?ഗണിക്കുന്നത്. കോടതി നടപടികള്‍ നിരീക്ഷിച്ച ശേഷം തുടര്‍ നീക്കം നടത്താനാണ് ഇഡിയുടെ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക സ്റ്റേ ഉണ്ടായ കാര്യം പിണറായി ഹൈക്കോടതിയെ അറിയിക്കും. എതിര്‍പാര്‍ട്ടിയുടെ ഭാ?ഗം കേള്‍ക്കാതെ എങ്ങനെ എഫ്ഐആര്‍ ഇട്ടു എന്നതുള്‍പ്പടെ സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി അന്ന് നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ പിണറായി വിജയനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിണറായി ഉള്‍പ്പടെയുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് ഹൈക്കോടതയില്‍ ശക്തമായ വാദങ്ങളുയര്‍ത്തും. അപ്പീല്‍ നല്‍കാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമര്ശങ്ങല് അനുകൂലമെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുമ്പോള്‍ കേസിലെഇഡി അന്വേഷണം ഉള്‍പ്പടെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടും.
അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. തെളിവുകള്‍ നിലനില്ക്കും. ഇസിഐആറിന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് ഇഡി വിലയിരുത്തല്‍. സ്പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കൊച്ചി ഇഡി ഓഫീസില്‍ കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു
