Home Sports നായകനായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി; വിരാട് കോലിക്കൊപ്പം എലൈറ്റ് പട്ടികയില്‍ ശുഭ്മാന്‍ ഗില്‍

നായകനായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി; വിരാട് കോലിക്കൊപ്പം എലൈറ്റ് പട്ടികയില്‍ ശുഭ്മാന്‍ ഗില്‍

by KCN CHANNEL
0 comment

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ്മാന്‍ ഗില്‍. സെഞ്ച്വറി നേടിയാണ് ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. നായകനായി അരങ്ങേറ്റംകുറിച്ച ടെസ്റ്റില്‍ ഇതിനേക്കാള്‍ വലിയൊരു സന്ദേശം ശുഭ്മന്‍ ഗില്ലിന് നല്‍കാനില്ല. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി നായകനായ ഗില്‍ ക്രീസില്‍ ചരിത്രം കുറിച്ചത് വിരാട് കോലിയുടെ നാലാം നമ്പറില്‍. ക്യാപ്റ്റനായ ആദ്യമത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഇരുപത്തിയഞ്ചുകാരനായ ശുഭ്മാന്‍ ഗില്‍.
വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്സാര്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്‍പ് ഈനേട്ടം കൈവരിച്ചവര്‍. ക്ഷമയും ക്ലാസും ഒത്തുചേര്‍ന്ന ഗില്ലിന്റെ ഇന്നിംഗ്സില്‍ പിറന്നത് മനോഹര ഷോട്ടുകള്‍. യശസ്വി ജയ്സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ പതിവ് കെണിയിലേക്ക് ബാറ്റുവയ്ക്കാന്‍ തയ്യാറായില്ല. മുപ്പത്തിമൂന്നാം ടെസ്റ്റിനിറങ്ങിയ ഗില്ലിന്റെ ആറാം സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേയും.
ഏകദിനത്തില്‍ എട്ടും ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള ഗില്ലിന് ഇരുപത്തിയഞ്ച് വയസ്സിനിടെ ആകെ പതിനഞ്ച് സെഞ്ച്വറിയായി. ഇന്ത്യയിലെ ബാറ്റിംഗ് മികവ് വിദേശത്തില്ലെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഇംഗ്ലണ്ടില്‍ എത്തിയ ഗില്ലിന് ഇതിനേക്കാള്‍ നല്ലൊരു മറുപടി നല്‍കാനില്ല. ഒരു സിക്സും 16 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.

You may also like

Leave a Comment