7
മൊഗ്രാല്‍ പുത്തൂര്‍ : വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലെ ഡയാലിസ് രോഗികളെ സഹായിക്കാന്‍ 15-ാം വാര്‍ഡ്
മുസ്ലിം ലീഗിന്റെ ഡയാകെയര്‍ പദ്ധതി.അവര്‍ക്ക് ആവശ്യമായ ഡയാലിസര്‍ സൗജന്യമായി നല്‍കും. സുമനസ്സുകൂടെ സഹായത്തോടെ മാസം തോറും ഭക്ഷ്യകിറ്റ് നല്‍കും. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കും. കിടപ്പിലായ രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കും. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ ബി അഷ്‌റഫ്, കരീം ചൗക്കി എന്നിവര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ മുഖ്യാതിഥിയായിരുന്നു.സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.എസ് പി സലാഹുദ്ധീന്‍,
മുഹമ്മദ് കുന്നില്‍, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, നൗഫല്‍ പുത്തൂര്‍, ഹാരിസ് പീബീസ്, മുഹ്‌സിന്‍ കല്ലങ്കൈ,ഷെഫീക്ക് പീബീസ്, ഷാഫി കച്ചായി, ആഷിഫ് അറഫാത്ത്, സംബന്ധിച്ചു.