ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് വിലക്കിയതില്‍ ക്ഷമാപണവുമായി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാര്‍ഥികളോട് ക്ഷമ ചോദിക്കുന്നുവെന്ന് മനന്‍ കുമാര്‍ മിശ്ര. ചീഫ് ജസ്റ്റിസിന് എതിരെ പ്രതിഷേധിച്ചതിന് ആയിരുന്നു വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് വിലക്കിയത്.
വിവാദമായതിന് പിന്നാലെ ബാര്‍ കൗണ്‍സില്‍ ഉത്തരവി വിലക്കിയിരുന്നു. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് അടക്കം രൂക്ഷ വിമര്‍ശനവും നടത്തി.
കൗണ്‍സില്‍ നടത്തിയത് അനാവശ്യ നീക്കമെന്നാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്. ബാര്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വിദ്യാര്‍ഥികള്‍ തനിക്ക് കത്തെഴുതിയിരുന്നു. ഇത് താനും വിദ്യാര്‍ഥികളും തമ്മിലുള്ള കാര്യമാണ്. സമാധാനപരമായാണ് അവന്‍ ആവശ്യം ഉന്നയിച്ചത്. അത് പരിഗണിക്കും.
വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ബാര്‍ കൗണ്‍സില്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയയ്ക്കുകയും ചെയ്തുന്നു




