ഇനിയും കാത്തിരിക്കാന്‍ വയ്യ’; തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്ന് നടന്‍ ദേവന്‍

തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവന്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ആറുമാസമായി കാത്തിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാന്‍ വയ്യേന്നും ദേവന്‍ പറയുന്നു.
തൃശ്‌സൂര്‍: ബിജെപി വിട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് നടന്‍ ദേവന്‍. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവന്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ആറുമാസമായി കാത്തിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി എന്തെങ്കിലും മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആളാണ് താന്‍. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാന്‍ വയ്യേന്നും ദേവന്‍ പറയുന്നു.

ബിജെപി ദേശീയ നേതൃത്വത്തിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് ദേവന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കെ സുരേന്ദ്രന്‍ കുറച്ചുകൂടി രാഷ്ട്രീയ അറിവുള്ള ആളാണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു കോര്‍പ്പറേറ്റ് പൊളിറ്റീഷ്യന്‍ ആണ്. കോര്‍പ്പറേറ്റ് സ്വഭാവമാണ് രാജീവ് ചന്ദ്രശേഖറിന്റേത്. ശരിയായ കാര്യങ്ങള്‍ ദേശീയ നേതൃത്വത്തിന് അധ്യക്ഷന്‍ അറിയിക്കുന്നില്ല. കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യങ്ങള്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല. താന്‍ തുടങ്ങിവെച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുമായി മുന്നോട്ട് പോകും. ജനങ്ങള്‍ക്ക് തന്നെ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ദേവന്‍ പറയുന്നു.

2004 ലാണ് ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്. പിന്നീട് ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ അന്ന് പറഞ്ഞിരുന്നു. 2004ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കേരള പീപ്പള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Scroll to Top