38
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 114.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,14,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.