ജില്ലാ പ്ലാനിങ് ഓഫീസിന്റെയും കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. അഞ്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.കൃഷ്ണന്‍ ഒക്‌ളാവ്, ജസ്ന മനാഫ്,കെ.കെ സോയ, റീന തോമസ്,സുകുമാരി ശ്രീധരന്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍
കെ. അജേഷിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പ്ലാനിങ് ഓഫീസര്‍ ബി.എം അനില്‍കുമാര്‍,എല്‍.എസ്.ജി.ഡി ജെ.ഡി കെ. വി ഹരിദാസ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ റിജു മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സിഎം സുധീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്ബി.ജു, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ നിയന്ത്രിച്ചു.
.
12 അംഗങ്ങളാണ് ജില്ലാ ആസൂത്രണ സമിതിയില്‍ ഉള്ളത്.പത്തംഗങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും രണ്ട് അംഗങ്ങള്‍ നഗരസഭയില്‍ നിന്നുമാണ്. അഞ്ച് അംഗങ്ങളെ തിരഞ്ഞെടുത്തതോടുകൂടി ഇന്നും (ഓഗസ്റ്റ് 18ന്) 20 നുമായി മറ്റ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.




