ബാങ്കോട് സ്വദേശി ഹനീഷാണ് മരിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കെ സി എന്‍ ന്യൂസിന് ലഭിച്ചു.
കാസര്‍കോട് എംജി റോഡിലെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് കാലിന്
ഗുരുതരമായി പരിക്കേറ്റ
സ്‌കൂട്ടര്‍ യാത്രക്കാരനായ
വ്യാപാരി മരിച്ചു.
തളങ്കര ബാങ്കോട്ടെ ഹനീഫയാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാനഗര്‍ ബി സി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച
ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ലോറി ഇടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു .ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കെസിഎന്‍ ന്യൂസിന് ലഭിച്ചു.
അതീവ ഗുരുതര നിലയില്‍ പരിക്കേറ്റ ഹനീഫയെ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ സിബിരിയ, മക്കള്‍: ഉസ്‌ന ഇഷാം വിദേശത്താണ് , ആനിയ, അസ്വ. ബാങ്കോട്ടെ പരേതരായ ഖാദറിന്റെയും ആയിഷയുടെയും മകനാണ്.
നേരത്തെ ഹനീഫ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.
തിരിച്ചെത്തിയശേഷം തിരുവനന്തപുരം സ്വദേശി വിജയരാജ്, മുബാറക്ക് ദൃശ്യ എന്നിവര്‍ക്കൊപ്പം ഫോര്‍ സൈറ്റ് എന്ന സ്ഥാപനമാരംഭിക്കുകയായിരുന്നു.
പാര്‍ട്ണര്‍മാര്‍ പിരിഞ്ഞതോടെ സ്ഥാപനം ഹനിഫ നടത്തിവരുകയായിരുന്നു.




