വീണ ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി ഇഡി

മാസപ്പടിക്കേസില്‍ വീണ ടിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടരുന്നു. പരിശോധനയില്‍ കണ്ടെത്തിയ ഡയറിയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ഡയറിയില്‍ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കര്‍ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാര്‍ഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

മാസപ്പടിക്കേസില്‍ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളില്‍ നിന്നാണ് ഇഡിക്ക് പണമിടപാടിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 20 കോടി രൂപയുടെ പണമിടപാട് വിവരങ്ങളാണ് വീണയുടെ കയ്യെഴുത്ത് രേഖകളില്‍നിന്ന് ഇഡി കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. എവിടേയ്ക്കാണ് പണം അയച്ചത്, എങ്ങനെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍, എസ്‌ഐടി അന്വേഷിക്കണമെന്ന നിലപാടില്‍ മുഖ്യമന്ത്രി
ഇതിന് പുറമേ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) അയച്ചുവെന്ന കയ്യെഴുത്ത് രേഖകളില്‍നിന്ന് ലഭിച്ച വിവരം കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് മറ്റ് പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. കൂടാതെ, പരിശോധനയില്‍ കണ്ടെത്തിയ സിം കാര്‍ഡിന്റെ ചിത്രം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്തൊക്കെ ആവശ്യങ്ങള്‍ക്ക് സിം കാര്‍ഡ് ഉപയോഗിച്ചുവെന്നാണ് ഇഡി പരിശോധിക്കുന്നത്. സിം കാര്‍ഡ് വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജറുമായ നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ക്കായാണ് മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡ് സംഘടിപ്പിച്ചതെന്നാണ് ഇഡി സംശയിക്കുന്നത്.

Scroll to Top