കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. മെസ്സി വിവാദത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും പുനര്‍ജനി കേസില്‍ മുന്‍ സര്‍ക്കാര്‍ തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംആര്‍എല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരില്‍ പുനര്‍ജനി പദ്ധതിയുടെ ഭാ?ഗമായി വീടിന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്. ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ തന്നെ വിതരണം ചെയ്യും.
മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീണക്കെതിരെയുള്ള ഇഡി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെ അതിന് മറുപടി നല്‍കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വീണയ്‌ക്കെതിരായ അന്വേഷണം നടക്കുകയല്ലേ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതില്‍ അനൗചിത്യമാണെന്നും അതുമായി ബന്ധപ്പെട്ട ആളുകള്‍ പ്രതികരിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു. പ്രതികരിക്കേണ്ട ഇടതുപക്ഷം പറയുന്നതിലും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്.
അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സതീശന്‍ വ്യക്തമാക്കി.പുനര്‍ജനി കേസില്‍, മുന്‍ സര്‍ക്കാരാണ് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അവര്‍ അന്വേഷിച്ച് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രചരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റന്‍പതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




