കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് രാഹുല്‍ ഗാന്ധി നേരിട്ട് എത്തിയത്
ദില്ലി: സിജെപിയുടെ വിദ്യാര്‍ത്ഥി സമരത്തില്‍ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സാഹില്‍ എന്ന വിദ്യാര്‍ത്ഥിയോടൊപ്പമാണ് രാഹുല്‍ ഗാന്ധി പരാതി നല്‍കാന്‍ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് രാഹുല്‍ ഗാന്ധി നേരിട്ട് എത്തിയത്.
ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥിയും എത്തിയത്. എന്നാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്യാതെ മടങ്ങില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളില്‍ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവര്‍ ആരാണോ അവര്‍ ശിക്ഷിക്കടണമെന്ന നിലപാടില്‍ ഉറച്ചാണ് രാഹുല്‍ ഗാന്ധി.
സിജെപി പ്രതിഷേധത്തിനിടെ ‘സന്‍സദ് ചലോ’ മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസ് നടപടിയില്‍ 19കാരനായ സാഹില്‍ ലോചബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങള്‍ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാര്‍ഥികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ശരീരത്തില്‍ നിന്ന് പെല്ലറ്റുകള്‍ നീക്കം ചെയ്തതിന്റെ മെഡിക്കല്‍ രേഖകള്‍ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.




