സുകുമാര കുറുപ്പ് വിദേശത്തോ? സത്യാവസ്ഥ അറിയാന്‍ ക്രൈംബ്രാഞ്ച്, ഇന്റര്‍പോളിന് കത്ത് നല്‍കും

തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തില്‍ സത്യാവസ്ഥ അറിയാന്‍ ക്രൈംബ്രാഞ്ച്. ഇന്റര്‍പോളിന് കത്ത് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബ്യൂണോയില്‍ ജോണ്‍ മേനോന്‍ എന്നപേരില്‍ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം. ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇന്റര്‍പോളിന് കത്ത് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. നേരത്തെ, കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തിരുന്നില്ല. എന്നാല്‍ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് ക്ലോസ് ചെയ്തപ്പോഴാണ് കുറുപ്പെന്ന രീകിയില്‍ പ്രചരണം നടക്കുന്നത്. നിലവില്‍ ഇത് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Scroll to Top