Home Kerala നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

by KCN CHANNEL
0 comment

എറണാകുളം നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു നേര്യമംഗലം മണിയാമ്പാറയില്‍ വെച്ച് അപകടം ഉണ്ടാകുന്നത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

റോഡ് സൈഡിലെ ക്രഷ് ബാരിയറില്‍ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിലെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീഴുകയും പെണ്‍കുട്ടിയുടെ ദേഹത്തുടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ബസിനടിയില്‍ കുടുങ്ങുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ ബസിനടിയില്‍ നിന്നും പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി തന്നെ ജീവനനഷ്ട്ടമായിരുന്നു. റോഡിലെ വളവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. പതിവായി അപകടം ഉണ്ടാകുന്ന വളവാണിത്. 20 ത് പേരായിരുന്നു ബസിനകത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കോതമംഗലം മാര്‍ ബസോലിയസ് ആശുപത്രിയിലും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

You may also like

Leave a Comment