ദില്ലിയിലെ യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളെ അറസ്റ്റ് :മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി
മൊഗ്രാല്‍ പുത്തൂര്‍ : ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ടു കൊണ്ട് സമരം ചെയ്ത് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ,
ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു ,
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജേ അധ്യക്ഷത വഹിച്ചു,
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, മണ്ഡലം ട്രഷറര്‍ അബ്ബാസ് മൊഗര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത്, ഇര്‍ഫാന്‍ കുന്നില്‍, അല്‍ത്താഫ് ചൗക്കി, ജീലാനി കല്ലങ്കയ് , ഹാരിസ് പീബീസ്, ഷെഫീഖ് പീബീസ്, അബ്ദു നീട്ടത്തില്‍,ഖാദര്‍ കടവത്ത്, അഡ്വ : സാബിത്ത് മഹമൂദ്, അബ്‌നാസ് കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍, കെ എം ഇര്‍ഷാദ്, അംസു മേനത്ത്, അമീര്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു
