12
കാസര്‍കോട്:
ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പിന്റ ലോഗോ പ്രകാശനം ചരിത്ര പ്രസിദ്ധമായ ജാല്‍സൂര്‍ അഡ്കാര്‍ മഖാം ഉറൂസ് മുബാറക്ക് സമാപന വേദിയില്‍ പ്രമുഖ ആത്മീയ പണ്ഡിതന്‍ ശൈഖുനാ ഓലമുണ്ട മഹ്‌മൂദ് ഫൈസി നിര്‍വഹിച്ചു.
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ജാല്‍സൂര്‍ അദ്ധ്യക്ഷത വഹിച്ചു
പ്രമുഖ പ്രഭാഷകന്‍ ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാരെ മുഖ്യപ്രഭാഷണം നടത്തി.
അല്‍ നൂര്‍ ചെയര്‍മാന്‍ മുനീര്‍ സഅദി അല്‍ അര്‍ഷദി പദ്ധതി വിശദീച്ചു. ഇബ്രാഹിം മദനി
ശാഹുല്‍ ഹമീദ് സഖാഫി ബള്ളരെ സ്വാദിഖ് ഫാളിലി കുമ്പ്ര ശാബിത്ത് ഫാളിലി എലിമല ഹബീബ് ഹിമമി ഉപ്പിനങ്ങാടി അബ്ദുല്‍ റഷീദ് മദനി സംപ്യ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കുമ്പക്കോട് സംബന്ധിച്ചു ജുനൈദ് ഹിമമി തുര്‍ക്കളിഗെ സ്വാഗതവും നൗഫല്‍ സഅദി ജാല്‍സൂര്‍ നന്ദിയും പറഞ്ഞു.