‘കേരളം എങ്ങോട്ട്’ : ഐ.എന്‍.എല്‍ പൊളിറ്റിക്കല്‍ സമ്മിറ്റ് നാളെ

കോഴിക്കോട്: സമകാലിക കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക അടിയൊഴുക്കുകളെ സൂക്ഷ്മതലത്തില്‍ അപഗ്രഥിച്ച് സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്ക് ഏത് ദിശയിലൂടെയാണെന്ന് നിര്‍ണയിക്കുന്ന പൊളിറ്റിക്കല്‍ സമ്മിറ്റിന്റെ ഭാഗമായുള്ള ‘കേരളം എങ്ങോട്ട് ‘ എന്ന വിഷയത്തിലുള്ള ആദ്യ ചര്‍ച്ചാ സമ്മേളനം സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച കോഴിക്കോട് നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ ചേരുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക-മത മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഇക്കഴിഞ്ഞ മേയില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ നമ്മുടെ സംസ്ഥാനത്ത് കെട്ടഴിഞ്ഞുവീണ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കേരളപ്പിറവി തൊട്ട് നാം വിഭാവന ചെയ്തതും സ്വപ്നം കണ്ടതുമായ
വികസിത നവകേരളം എന്ന വലിയ ആശയം പൊടുന്നനവെ നമ്മുടെ മനസ്സുകളില്‍നിന്ന് പോലും അകന്നുമാറുകയാണോ എന്ന ഉത്ക്കണ്ഠാകുലമായ ചോദ്യമുയരുകയാണിന്ന്. ആഗോളതലത്തില്‍ പേര് കേട്ട ‘കേരള ബദല്‍’ എന്ന മഹത്തായ ആശയം എത്രപെട്ടെന്നാണ് നമ്മുടെ ചക്രവാളത്തില്‍നിന്ന് അപ്രത്യക്ഷമായത്? കഴിഞ്ഞ 10വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ കുറെ മാറ്റങ്ങളുടെയും പുത്തന്‍ വികസനത്തിന്റെയും വിഹായസ്സുകള്‍ തുറന്നിട്ട ‘ഇടതുബദല്‍’ എന്ന ആശയം ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മയായി മാറുകയാണോ? മതനിരപേക്ഷതയുടെ രാജ്യത്തെ ഒറ്റപ്പെട്ട തുരുത്തും പച്ചപ്പുമായി ലോകം നോക്കിക്കണ്ട കേരളമിന്ന് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയും ഹിന്ദുത്വയുടെ രാജ്യത്തെ തന്നെ ശ്രദ്ധാകേന്ദ്രവുമാണ്. മൂന്ന് എം.എല്‍.എമാരേ നിയമസഭയില്‍ ബി.ജെ.പിക്കുളളുവെങ്കിലും ഭരണത്തിലും സാംസ്‌കാരിക മണ്ഡലങ്ങളിലും സംഘ്പരിവാര്‍ പിടിമുറുക്കിയതിന്റെ പ്രതിഫലനം എങ്ങും ദൃശ്യമാണ്. മതേതരവിശ്വാസികളെ ഇത് ഉത്ക്കണ്ഠാകുലരാക്കുന്നു. മലയാളി എന്ന നിലയില്‍ നാമിതുവരെ അഭിമാനം കൊണ്ട മാനവികതയുടെ സകല ഈടുവെപ്പുകളും ജീവിതഗന്ധം വമിക്കുന്ന മണ്ണുംവിണ്ണും പോലും കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈപിടിയിലേക്ക് വഴുതി വീഴുകയാണോ എന്ന ചിന്ത വല്ലാതെ ആകുല
പ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവരെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ചര്‍ച്ചാസമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. പൊളിറ്റിക്കല്‍ സമ്മിറ്റിന്റെ അടുത്ത എഡിഷനുകള്‍ എറണാകുളത്തും തിരു
വനന്തപുരത്തുമായിരിക്കും.
സെപ്റ്റംബര്‍ 5ന്റെ പരിപാടി മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി. രാജീവ്
ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായ സംഗ
മത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ( സി.പി.ഐ), ഡോ. വര്‍ഗീസ് ജോര്‍ജ് ( ആര്‍.ജെ.ഡി ദേശീയ ജന.
?സെക്രട്ടറി ) ഡോ. ഹക്കീം അസ്ഹരി ( എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ), ഡോ. ഫസല്‍ ഗഫൂര്‍ (എം
ഇ.എസ് സംസ്ഥാന പ്രസിഡന്റ് ), ഡോ. ഹുസൈന്‍ മടവൂര്‍ ( കെ.എന്‍.എം സംസ്ഥാന ജന.സെക്രട്ടറി ),
മുസ്തഫ മുണ്ടുപാറ (എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി ), വി.പി.എ ഗഫൂര്‍ (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ മീഡിയ കണ്‍വീനര്‍ ), നിയാസ്
പുളിക്കലകത്ത് (എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ) വി.എം അലിയാര്‍ (പി.ഡി.പി സംസ്ഥാന ജന.
സെക്രട്ടറി ), ബി.ഹംസ ഹാജി (ഐ.എന്‍.എല്‍ സംസ്ഥാന ?ട്രഷറര്‍ ) തുടങ്ങിയവര്‍ പങ്കെടുക്കും.

Scroll to Top