‘തുടക്കം’ ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാല്‍; 5-ാം വാരത്തില്‍ ജൂഡ് ആന്റണി ചിത്രം

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നു. വിസ്മയ മോഹന്‍ലാലിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
വിസ്മയ മോഹന്‍ലാലിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റ ചിത്രമായ തുടക്കം അഞ്ചാം വാരത്തിലേക്ക്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ?ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബര്‍ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഒക്ടോബര്‍ മുപ്പതിന് കൊച്ചിയില്‍ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയില്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.

‘ഞാന്‍ ?ഗര്‍ഭിണി ആയാല്‍ എന്താണ് കുഴപ്പം’; കമന്റുകള്‍ക്ക് മറുപടിയുമായി അനുമോള്‍
ഡോ. എമില്‍ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൈലക്‌സ് ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍ മനോഹരന്‍ കെ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്.

Scroll to Top