Advertisement

നമിത് മല്‍ഹോത്ര- നിതേഷ് തിവാരി – രണ്‍ബീര്‍ കപൂര്‍ ചിത്രം ‘രാമായണ’ റിലീസിനൊരുങ്ങുന്നു; അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് മുതല്‍

By kcnchannel / October 20, 2026

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം രാമായണയുടെ ആദ്യഭാഗം 2026 നവംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും ശോഭന കൈകേയിയായും വേഷമിടുന്നു.
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ ആദ്യ ഭാഗത്തിന്റെ റിലീസ് അടുക്കുകയാണ്. 2026 നവംബര്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും.

നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഒഫിഷ്യല്‍ റിലീസ് ഡേറ്റ് പോസ്റ്റര്‍ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആകര്‍ഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാന്‍വാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയ്‌ലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നത്. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകള്‍ക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധര്‍മ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രണ്‍ബീര്‍ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോള്‍ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവര്‍ പകര്‍ന്നു നല്‍കുന്നു.

‘വീണ്ടുമൊരു അവസരം കിട്ടിയാല്‍ അതുപോലെ തന്നെയാകും ഞാന്‍ ഒരുങ്ങുക..’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഹാന
പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിലൂടെ ഈ ചിത്രം നിര്‍മ്മിക്കുന്ന പാന്‍-ഇന്ത്യന്‍ സൂപ്പര്‍ താരം ‘റോക്കിംഗ് സ്റ്റാര്‍’ യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരില്‍ ഒരാളായ രാവണനായി ചിത്രത്തില്‍ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികള്‍ക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പണ്ട് ടെലിവിഷന്‍ രാമായണ പരമ്പരയില്‍ ശ്രീരാമനായി എത്തി ജനഹൃദയങ്ങള്‍ കീഴടക്കിയ അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

‘ദംഗല്‍’ എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യന്‍ വൈകാരികതയിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരൂന്നിയ കഥപറച്ചില്‍ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകന്‍ നിതീഷ് തിവാരിയെയും, ഇന്ത്യന്‍ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മല്‍ഹോത്രയുടെ ‘രാമായണം’ ഒന്നിപ്പിക്കുകയാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കാര്‍ ജേതാക്കളായ സംഗീത ഇതിഹാസങ്ങള്‍ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓസ്‌കര്‍ ജേതാവായ ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എട്ട് തവണ അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത വി.എഫ്.എക്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങള്‍ക്ക് പിന്നില്‍. ‘രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യ’മെന്ന് നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളില്‍ ഒന്നാണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.