Advertisement

ആപ്പിള്‍ മ്യൂസിക്കില്‍ ട്രെന്റിങ്ങായി ‘ജയിലര്‍ 2’ ആല്‍ബം

By kcnchannel / October 19, 2026

നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ‘ജയിലര്‍ 2’ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്നു. ഒക്ടോബര്‍ പതിനഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം വെറും നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 424 കോടി രൂപയാണ് സ്വന്തമാക്കിയത്.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍ 2’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും കളക്ഷനില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ 800 സ്‌ക്രീനുകളില്‍ ഓള്‍ ടൈം റെക്കോര്‍ഡ് റിലീസായി ആണ് ചിത്രം എത്തിയത്. ആപ്പിള്‍ മ്യൂസിക്കില്‍ ജയിലര്‍ 2 ആല്‍ബം ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുകയാണ്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബര്‍ 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, സാക്ള്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള തലത്തില്‍ 424 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സ്ട്രീമിംഗ് തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.

മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്ളത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രജനികാന്തിന്റെയും മോഹന്‍ലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ നടത്തിയിട്ടുണ്ടെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.