Advertisement

600 കോടി പിന്നിട്ട് ‘ജയിലര്‍ 2’; തരംഗമായി മുത്തുവേല്‍ പാണ്ഡ്യന്‍

By kcnchannel / October 24, 2026

നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ജയിലര്‍ 2 തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിരയുള്ള ചിത്രം ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ 638 കോടി രൂപ കളക്ഷന്‍ നേടി.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍ 2’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും കളക്ഷനില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ 800 സ്‌ക്രീനുകളില്‍ ഓള്‍ ടൈം റെക്കോര്‍ഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബര്‍ 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, സാക്ള്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആഗോള തലത്തില്‍ 638 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സ്ട്രീമിംഗ് തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.

മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്ളത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രജനികാന്തിന്റെയും മോഹന്‍ലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ നടത്തിയിട്ടുണ്ടെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

ഫ്യൂച്ചര്‍ ഡാര്‍ക്കോ ബ്രൈറ്റോ? റിജിന്റെ ഭാവി എന്താകും? ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനല്‍’ തിയറ്ററുകളിലെത്തി
ബ്ലോക്ക്ബസ്റ്റര്‍ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തില്‍ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും താരനിരയിലുണ്ട്. രചന, സംവിധാനം: നെല്‍സണ്‍ നിര്‍മ്മാതാവ്: കലാനിധി മാരന്‍, ബാനര്‍: സണ്‍ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റിംഗ്: ആര്‍. നിര്‍മ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദര്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍: ഡോ. കെ. കിരണ്‍, ആക്ഷന്‍: ചേതന്‍ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: പല്ലവി സിംഗ്, മുതുല്‍ ഹഫീസ്, സൗണ്ട് മിക്‌സ്: സുരേന്‍ ജി., സൗണ്ട് ഡിസൈന്‍: സുരേന്‍ ജി., എസ്. അളഗിയകൂത്തന്‍, കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡി.ഐ. ലാബ്: അന്നപൂര്‍ണ സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്. പ്രൊഡ്യൂസര്‍: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റില്‍സ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈന്‍: കബിലന്‍ ചെല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍: ഡി. രമേഷ് കുച്ചിരായര്‍, ആര്‍. എസ്. സുരേഷ് മണിയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ റെഡ്ഡി, പി.ആര്‍.ഒ: ശബരി.