Advertisement

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയില്‍ ഫ്രാന്‍സ്, നഗരങ്ങളില്‍ കര്‍ഫ്യു, തീവ്രവാദി ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമെന്ന് പ്രസിഡന്റ്

By kcnchannel / October 24, 2026

പാരീസ്: രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാന്‍സില്‍ അതീവ ജാഗ്രതയില്‍ പൊലീസ്. 70,000 സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസില്‍ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.

ഫ്രാന്‍സില്‍ രണ്ടാം ഘട്ട പ്രതിഷേധത്തെ നേരിടാന്‍ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്‌കുകളും ആയുധങ്ങളും പിടിച്ചെടുത്തു. കവര്‍ച്ച തടയാന്‍ കടകളുടെ മുന്‍ഭാഗങ്ങള്‍ മറച്ചു. പ്രധാന സമരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകളും അടച്ചു. പ്രതിഷേധങ്ങള്‍ തടയാന്‍ 70,000 സൈനികരെയാണ് ന?ഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.അക്രമമുണ്ടായാല്‍ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നേരത്തെ അടച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ നൂറ് കേന്ദ്രങ്ങളിലാണ് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് സംഘടനയും പ്രതിഷേധത്തിലുള്ളത്. അതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറീന്‍ ലെ പെന്‍ ഇന്ന് പ്രചാരണത്തിന് തുടക്കമിടും. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലുടനീളം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍