ദില്ലി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
ദില്ലി: ദില്ലിയില്‍ പ്രതിഷേധം കടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചര്‍ച്ച നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളില്‍ ഇതുവരെ രജിസറ്റര്‍ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ഈ മാസം 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതിപക്ഷം പ്രതീകാത്മകമായി ഇംപീച്ച് ചെയ്യും. പീസ് ബോണ്ടില്‍ ഒപ്പിടില്ലെന്ന് ഇന്ന് സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായ നേഹ ബോറ ആവര്‍ത്തിച്ചു.
ഒന്നാം തീയതി മഹാറാലി പ്രഖ്യാപിച്ച കോണ്‍?ഗ്രസ് സിഖ് വിഭാഗക്കാരെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നവംബര്‍ ഒന്ന് സിഖ് വിഭാഗക്കാരുടെ പ്രധാനപ്പെട്ട ദിനമാണ്. അന്ന് സമരം പ്രഖ്യാപിച്ചത് സിഖുകാര്‍ക്ക് എതിരായ മനോഭാവമാണെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഈ സമരത്തില്‍ ഇന്ത്യ സഖ്യത്തില്‍ തന്നെ രാഹുലിനോട് യോജിപ്പില്ല. ഇത് സിഖുകാരുടെ വികാരത്തെ കളിയാക്കലാണെന്നും സിഖുകാരോടുള്ള കോണ്‍ഗ്രസിന്റെ വികാരം നേരത്തെയും വ്യക്തമായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
