Advertisement

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ തുടരുന്നു: വിദേശകാര്യ മന്ത്രാലയം

By kcnchannel / October 23, 2026

ദില്ലി: ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളില്‍ നിന്ന് മാറുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അതിര്‍ത്തിയില്‍ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളില്‍ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.