Advertisement

നേഹ ബോറയ്ക്ക് തിരിച്ചടി; സമാധാന ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി

By kcnchannel / October 23, 2026

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് അസോസ്സിയേഷന്‍ അധ്യക്ഷ നേഹ ബോറ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.എല്ലാ രേഖകളും നേഹ ബോറയ്ക്ക് നല്‍കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കി. ബിഎന്‍എസ്എസ് സെക്ഷന്‍ 135 ന്റെ പ്രാധാന്യം മജിസ്ട്രേറ്റ് പരിഗണിക്കണം എന്നും ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചു.

അശുതോഷ് റാങ്കേയയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദാണ് ഉത്തരവ് പറഞ്ഞത്. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് വാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.