Advertisement

ആ ലോലിപോപ്പ് കൈകള്‍ ‘ഈശ്വരന്റേ’ത്; സൂര്യ ചിത്രം ‘സീനി’ലെ നസ്ലെന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

By kcnchannel / October 23, 2026

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ‘സീന്‍’ എന്ന തമിഴ് ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. യുവതാരം നസ്ലെന്‍ ആണ് ഈശ്വരന്‍ എന്ന സൈക്കോപ്പാത്ത് വില്ലനായി ചിത്രത്തില്‍ അഭിനയിക്കുന്നത്.
സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കുന്ന ‘സീന്‍’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ യുവതാരം നസ്ലെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ളതാണ് ടീസര്‍. ഒരു സൈക്കോപ്പാത്ത് ആയ വില്ലനായാണ് നസ്ലെന്‍ ചിത്രത്തില്‍ എത്തുന്നതെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നു. ഈശ്വരന്‍ എന്നാണ് കഥാപാത്ര പേര്. കയ്യില്‍ എപ്പോഴും ലോലിപോപ്പുമായി നടക്കുന്നൊരാളാണ് ഇയാളെന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്. ഈ വില്ലനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം എന്നും വ്യക്തമാണ്.

മലയാളി താരം നസ്രിയ നായികയായി എത്തുന്ന സീന്‍, ദീപാവലി റിലീസായി നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. സീന്‍ കേരളത്തില്‍ എത്തിക്കുന്നത് ?ഗോകുലം ?ഗോപാലന്റെ ?ഗോകുലം മൂവീസ് ആണ്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണത്തിനെത്തിക്കുന്നത് ഫാര്‍സ് ഫിലിംസ് ആണ്. ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ് ആണ്.

ഴഗരം സ്റ്റുഡിയോസ്, 2D എന്റര്‍ടെയ്ന്‍മെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജ്യോതിക, സൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഈ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരന്‍. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഇതിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. സുഷിന്‍ ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സീന്‍. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി’സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, പിആര്‍ഒ : ശബരി.