നിരവധി മാല മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ആദിത് ഗോപന്‍ എന്ന മുത്തു കൃഷ്ണ(32)നാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മോഷ്ടിച്ച ബൈക്കുമായി പോലീസ് ഇയാളെ പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം കദി ബട്ടഗുസ്സെയില്‍ 1.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസിലും, മൂല്ക്കിയിലെ കൊട്ടെകേരിയില്‍ സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലും, ദക്ഷിണ കന്നട മേഖലയിലെ നിരവധി ബൈക്ക് മോഷണം കേസുകളിലും ഇയാള്‍ പ്രതിയാണ്. കേരളത്തിലും, കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
മംഗളൂരുവില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍




