മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്, ED നീക്കത്തില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ MLA

കോട്ടയം: മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവില്‍ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലന്‍സ് അല്ലെങ്കിലും കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.യഥാര്‍ത്ഥ പ്രതി പിണറായി വിജയന്‍ തന്നെ എന്ന് തുടക്കം മുതല്‍ പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പം ആയിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോള്‍ ഒരുപാട് ആളുകള്‍ ആക്ഷേപിച്ചു. എന്റെ വഴി തെറ്റി പോയി എന്ന് പറഞ്ഞവരുണ്ട്.

നിയമസഭയില്‍ ആദ്യം ഇത് ഉന്നയിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്‍ പച്ചക്കള്ളം പറയുന്നു എന്നാണ്. പിണറായി വിജയനെതിരെ വിജിലന്‍സ് കേസ് എടുക്കണം എന്ന് പറഞ്ഞപ്പോള്‍ പ്രതികാരം എന്ന രീതിയില്‍ എനിക്ക് എതിരെ വിജിലന്‍സ് കേസ് എടുത്തു. എന്നാല്‍ ആ കേസില്‍ പിന്നീട് ഒന്നും ഉണ്ടായില്ല. കഴിഞ്ഞ 10 വര്‍ഷം അഴിമതിയുടെയും കൊല്ലയുടെയും കാലം ആയിരുന്നു. കരിമണല്‍ കൊള്ള വഴി പിണറായിയും കുടുംബവും വന്‍ തോതില്‍ പണം ഉണ്ടാക്കി.

പണം വിദേശത്തേക്ക് അടക്കം കടത്തിയിട്ടുണ്ട്. അഴിമതി പണത്തിന്റെ വലിയ പങ്കും വിദേശത്തേക്ക് കടത്തി. പിണറായി വിജയന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എല്ലാം അതിനു വഴി തുറന്നു കൊടുത്തു. പിണറായി വിജയന്‍ ഈ അഴിമതികള്‍ക്ക് കുടപിടിച്ചത് കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐഎം പതനത്തിന് കാരണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

Scroll to Top