‘ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം NHAIയ്ക്ക്; സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ല’; മന്ത്രി കെഎന്‍ ബാലഗോപാല്‍

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിയ്‌ക്കെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഭൂമി ഏറ്റെടുത്ത് കൊടുത്തു എന്നല്ലാതെ സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ല. മണ്ണിന്റെ ഘടന പരിശോധിക്കുന്നതില്‍ പോരായ്മ സംഭവിച്ചോ എന്ന് പരിശോധിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഡിസൈനാണ് പ്രശ്‌നമായത്. അവിടെയുണ്ടാക്കിയ ഡിസൈന്‍ പരിശോധിക്കും. ഉത്തരവാദിത്വ കുറവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംഭവം ദേശീയ പാത അതോറിറ്റി ഗൗരവത്തില്‍ പരിശോധിക്കണമെന്ന് മന്ത്രി കെഎന്‍ ബാല?ഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ അപകട കാരണം സംബന്ധിച്ച് അതേ സമയം നിര്‍മ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റി യോ വിശദീകരണം നല്‍കിയില്ല.

നിര്‍മ്മാണത്തിലിരുന്ന ദേശീയപാതയുടെ സര്‍വീസ് റോഡ് വിണ്ടു കീറുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡില്‍ വിള്ളലുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടം സംഭവിച്ചത്. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ അപകടത്തെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ സര്‍വീസ് റോഡ് പൂര്‍ണമായി തകര്‍ന്നിരുന്നു.

Scroll to Top