ചെറുവത്തൂര്‍ : കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സമഗ്രശിക്ഷാ കാസര്‍ഗോഡ് സംയുക്തമായി നടത്തുന്ന കാസര്‍ഗോഡ് തനത് വിദ്യാഭ്യാസ പരിപാടി വൈവിധ്യ – നമ്മ കൂടെ എന്ന ജില്ലാ തല രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ചെറുവത്തൂര്‍ ബി.ആര്‍ സി യുടെ നേത്രത്വത്തില്‍ കൊടക്കാട് കദളീവനത്തില്‍ ആരംഭിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു രണ്ട് ദിവസങ്ങളിലായി പാട്ടഴക്, ഭാഷാസ്വാദനം. സൈബറിടം, മാനസിക ആരോഗ്യം സുംബ ഡാന്‍സ്, കൗണ്‍സിലിങ്ങ്,, ജീവിത നൈപുണി വികാസം തുടങ്ങിയ മേഘലകളുമായി ബന്ധപ്പെട്ട റിസോഴ്‌സ് അധ്യാപകരുടെ ക്ലാസുകള്‍ നടക്കും ചടങ്ങില്‍ ഹോസ്ദുര്‍ഗ് ബി.പി.സി സനല്‍ വെള്ളൂവ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി പ്രസന്ന കെ ആശംസ അര്‍പ്പിച്ചു. ജില്ലയിലെ ഏഴ് ബി.ആര്‍ സി കളില്‍ നിന്ന് 80 ഓളം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി ക്യാമ്പില്‍ പങ്കെടുക്കും ചെറുവത്തൂര്‍ ബി.ആര്‍ സി ട്രെയിനര്‍ പി. രാജഗോപാലന്‍ സ്വാഗതവും വൈവിധ്യ കോര്‍ഡിനേറ്റര്‍ സാവിത്രി സി നന്ദി പ്രകാശിപ്പിച്ചു
. ‘വിദ്യാര്‍ത്ഥികളുടെ സാമൂഹിക-സര്‍ഗ്ഗാത്മക വളര്‍ച്ചക്ക് ‘നമ്മകൂടെ- കാസര്‍ഗോഡ് ജില്ലയുടെ ദ്വിദിന മെന്ററിങ്ങ് ക്യാമ്പ് ആരംഭിച്ചു”




