പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി

രം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉല്‍പ്പാദനം നടത്തുന്നില്ല.
തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി ഒഴിവാക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരത്തില്‍ വന്‍വില നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് തിരിക്കും. മധ്യപ്രദേശില്‍ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാല്‍ സ്ഥിതി ?ഗുരുതരമായി തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉല്‍പ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll to Top