65
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാക്രബയലില്‍ യുവാവിന് വെടിയേറ്റു. ബാക്രബയല്‍ സ്വദേശി സവാദിനാണ് വെടിയേറ്റത്.ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്തര മണിയോടെയാണ് സംഭവം.
കുന്നിന്‍ മുകളില്‍ വെളിച്ചം കണ്ടതോടെയാണ് സവാദ് സ്ഥലത്തേയ്ക്ക് പോയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ എലിക്കെണി ഉപയോഗിച്ച് സ്ഥാപിച്ച തോക്കിനുസമാനമായ ഉപകരണം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.