Advertisement

എന്‍.ജി.ഒ അസോസിയേഷന്‍ അഭിവാദ്യ പ്രകടനം നടത്തി:

By kcnchannel / October 15, 2026

കാസര്‍ഗോഡ്:
കേരള മാരിടൈം ബോര്‍ഡില്‍ 2017-ന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവരെ സര്‍ക്കാര്‍ ജീവനക്കാരായി നിലനിര്‍ത്തിയ UDF സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് കേരള NGO അസോസിയേഷന്‍ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് പോര്‍ട്ട് ഓഫീസിനു മുന്നില്‍ അഭിവാദ്യ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ശ്രീ.എ.ടി.ശശി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജയപ്രകാശ്.എം.ബി ആചാര്‍, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ജോ.സെക്രട്ടറിമാരായ രതി വയലപ്രo, ശ്രീനിമോന്‍.എം.കെ, ബ്രാഞ്ച് പ്രസിഡന്റ് രതീഷ് ബന്തടുക്ക, സെക്രട്ടറി ഷജില്‍ പിണറായി എന്നിവര്‍ സംസാരിച്ചു