മാസപ്പടി കേസ്; ഇഡി കത്തിന്മേല്‍ രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാറിന് നിയമോപദേശം ലഭിക്കും, കോണ്‍ഗ്രസ്സില്‍ രണ്ട് അഭിപ്രായം

ഇഡി കൈമാറിയ ഗൗരവമേറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുക്കണോ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന നടത്തണോ എന്നതിലാണ് പരിശോധന തുടരുന്നത്. കേസെടുക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ രണ്ട് അഭിപ്രായം തുടരുകയാണ്.

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി കത്തിന്മേല്‍ രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാറിന് നിയമോപദേശം ലഭിക്കും. ഇഡി കൈമാറിയ ഗൗരവമേറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുക്കണോ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന നടത്തണോ എന്നതിലാണ് പരിശോധന തുടരുന്നത്. കേസെടുക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ രണ്ട് അഭിപ്രായം തുടരുകയാണ്. മാസപ്പടിയില്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ഇഡി ശുപാര്‍ശ നല്‍കിയാലുള്ള സാഹചര്യം കൂടി സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

മദ്യരാജാവായിരുന്ന മണിച്ചന്റെ മാസപ്പടി ഡയറിയാണ് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചത്. അതിന് ശേഷം കര്‍ത്തായുടെ മാസപ്പടി ഡയറി. അതിന്റെ തുടര്‍ച്ചായായാണ് പിണറായി വിജയന്റെ മകള്‍ വീണയുടെ റെഡ് ബുക്ക് വിവരങ്ങളും പുറത്ത് വന്നത്. മാസപ്പടിയില്‍ കേസെടുക്കേണ്ടിവരുമെന്ന സൂചന നേരത്തെ മുഖ്യമന്ത്രി നല്‍കിയതാണ്. ബിജെപി ഒത്തുകളി ആരോപണം ഒഴിവാക്കാനായിരുന്നു നിയമോപദേശം തേടിയത്. എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കത്ത് പരിശോധിച്ച് നാളെയോ മറ്റന്നാളോ സര്‍ക്കാറിന് നിര്‍ണ്ണായക ഉപദേശം നല്‍കും. നാളെയാണ് ആഭ്യന്തരമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത്. അമ്പരപ്പിക്കുന്ന തെളിവുകള്‍ ഉള്ളപ്പോള്‍ നേരിട്ട് തന്നെ കേസെടുക്കണോ അതോ വിജിലന്‍സ് പ്രാഥമിക പരിശോധന വേണോ എന്നതിലാണ് അടുത്ത നടപടി എന്നതിലാണ് തീരുമാനം വരേണ്ടത്. പ്രാഥമിക അന്വേഷണം നടത്തിയാല്‍ ഇഡിയെ കണ്ണടച്ച് വിശ്വസിച്ചില്ലെന്ന വാദം കൂടി സര്‍ക്കാറിന് പ്രതിരോധത്തിന് ഉയര്‍ത്താം. പക്ഷെ റെഡ് ബുക്ക് താളുകള്‍ പുറത്തായതോടെ ഇനി എന്തിന് കാത്തിരിക്കണമെന്ന അഭിപ്രായവും ശക്തം.

ഇഡി കത്തിന് മുമ്പ് കോണ്‍ഗ്രസ് ഇരുന്ന കാഴ്ചക്കാരുടെ കസേരയില്‍ ഉള്ള ബിജെപി സര്‍ക്കാറില്‍ സമ്മര്‍ദ്ദം കൂട്ടുന്നു. പിണറായിക്കും റിയാസിനുമെതിരെ കോണ്‍ഗ്രസിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. പക്ഷെ കര്‍ത്തായുടെ ഡയറിയിലെ ആര്‍സി, പികെകെക എന്നീ പേരുകള്‍ സര്‍ക്കാറിനെ വെട്ടിലാക്കുന്നു. രമേശ് ചെന്നിത്തലക്കും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഇഡി അന്വേഷണ ശുപാര്‍ശ നല്‍കിയാല്‍ എന്ത് ചെയ്യുമെന്നതാണ് പ്രശ്‌നം. റെഡ് ബുക്ക് തെളിവും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതും രണ്ടാണെന്ന പ്രതിരോധം നേരത്തെ മുഖ്യമന്ത്രി ഉയര്‍ത്തിയതാണ്. പക്ഷേ ഇഡി കത്ത് നല്‍കിയാല്‍ ഇത് സിപിഎമ്മും ബിജെപിയും മികച്ച ആയുധമാക്കും.

Scroll to Top