കൊറിയന്‍-ഇന്റര്‍നാഷണല്‍ ത്രില്ലര്‍ പ്രേമികളായ ജെന്‍-സി യൂത്തും ഏറ്റെടുത്തു പ്രായഭേദമന്യേ ‘ആശ’ തിയേറ്ററുകളില്‍ ട്രെന്‍ഡിംഗ്

മികച്ച പ്രതികരണങ്ങളോടെ ആശ മുന്നേറുന്നു.
പ്രായഭേദമന്യേ ഏവരുടേയും പ്രിയം നേടി തിയേറ്ററുകളില്‍ ‘ആശ’യുടെ കുതിപ്പ്. കൊറിയന്‍ ഡാര്‍ക്ക് ത്രില്ലറുകളോടും ഇന്റര്‍നാഷണല്‍ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്‌റ്റൈലും ആയതിനാല്‍ തന്നെ ജെന്‍-സി പ്രേക്ഷകരുടേയും ഇഷ്ട ചിത്രമായിരിക്കുകയാണ് ‘ആശ’. പ്രകടനങ്ങള്‍ കൊണ്ട് ഉര്‍വശിയും ജോജു ജോര്‍ജ്ജും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ഏവരും അഭിപ്രായപ്പെടുന്നു.

വേള്‍ഡ് സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്‌റ്റോടെയാണ് സഫര്‍ സനല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ഇന്റന്‍സ് പ്രകടനവുമായി ഉര്‍വശി തിളങ്ങുന്ന ചിത്രത്തിന് തിയേറ്ററുകളില്‍ ടിക്കറ്റ് ബുക്കിംഗ് ഓരോ ദിവസവും ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. യൂത്തും ഫാമിലി ഓഡിയന്‍സും ഒരുപോലെ ഒഴുകിയെത്തുന്നതോടെ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് ‘ആശ’യുടെ മുന്നേറ്റം.

പെര്‍ഫോമന്‍സ് വൈസ് ഉര്‍വശിയുടെയും ജോജു ജോര്‍ജിന്റേയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ഭാവാഭിനയത്തിന്റെ ഒരു സര്‍വ്വകലാശാല തന്നെയെന്ന് തോന്നിപ്പിക്കുന്ന അസാധാരണ അഭിനയ പാടവമാണ് ചിത്രത്തില്‍ ഉര്‍വശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവവിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേര്‍ത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളില്‍ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടേയും നില്‍ക്കുന്നൊരു കഥാപാത്രമായി ഏറെ ആഴത്തിലാണ് ഉര്‍വശി ആശയെ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന ‘ആശ’ മലയാളത്തില്‍ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാര്‍ക്ക് സസ്‌പെന്‍സ് ത്രില്ലറാണ്. ഡാര്‍ക്ക് സസ്‌പെന്‍സ് മൂഡും അണ്‍പ്രഡിക്റ്റബിള്‍ ആയ കഥാഗതിയുമാണ് സിനിമയെ വിദേശ ത്രില്ലറുകള്‍ക്ക് ഒപ്പമെത്തിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ റോ ആന്‍ഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാന്‍ മുഹമ്മദിന്റെ കൃത്യതയാര്‍ന്നതും ചടുലവുമായ എഡിറ്റിംഗും സിനിമയുടെ മൂഡിനെ അടുത്ത ലെവലിലേക്ക് ഉയര്‍ത്തുന്നു. ‘ഇതൊരു വേള്‍ഡ് ക്ലാസ് ചിത്രം’ എന്ന് സോഷ്യല്‍ മീഡിയയിലടക്കം ജെന്‍ സി സിനിമാ പ്രേമികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോകളുമായി ‘ആശ’ തിയേറ്ററുകളില്‍ വലിയ തരംഗമായി മുന്നേറുകയാണ്.

Scroll to Top